ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്ന അവസാന തീയതി നീട്ടാന്‍ സാധ്യത. മാര്‍ച്ച് 31 വരെ കാലാവധി നീട്ടണമെന്ന ആശയം കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീംകോടതിയെ അറിയിച്ചു. ഇതിനു മുന്‍പും ഞങ്ങള്‍ കാലാവധി നീട്ടിയിട്ടുണ്ട്. നമുക്ക് അത് വീണ്ടും ചെയ്യാന്‍ കഴിയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഒരു ഭരണഘടനാ ബെഞ്ചിനു മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു.
സമയപരിധി മാര്‍ച്ച് 31ആയതിനാല്‍ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ ശ്യാം ദിവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അറ്റോണി ജനറലിന്റെറ സാന്നിധ്യത്തില്‍ ഈ അപേക്ഷ പരിഗണിക്കാമെന്നു കോടതി അറിയിക്കുകയായിരുന്നു. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കും സേവനങ്ങള്‍ക്കുമായി 12 അക്ക സംഖ്യയുടെ നമ്പറും ബന്ധിപ്പിക്കുന്ന അവസാന തീയതിയും മാര്‍ച്ച് 31 ന് മുമ്പ് തീരുമാനിക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments