ന്യൂഡല്‍ഹി: രാജ്യത്തെ തിരിച്ചറിയല്‍ രേഖകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാര്‍ കാര്‍ഡ്. നിത്യ ജീവിതത്തില്‍ പ്രധാനപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധവുമാണ്. അതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങളും കൃത്യമായിരിക്കണം. എല്ലാ വ്യക്തികളും എന്റോള്‍മെന്റ് തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്നതും നിര്‍ബന്ധമാണ്.
Read Also: മുടി വളരാന്‍ ഇതാ ചില പ്രകൃതിദത്തമായ വഴികള്‍
നിലവില്‍ ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 30 വരെ സൗജന്യമായി ആധാര്‍ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നല്‍കേണ്ടത്. പേര്, ജനന തിയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങള്‍ മാറ്റേണ്ട ആവശ്യമാണുള്ളതെങ്കില്‍, തീര്‍ച്ചയായും ഓണ്‍ലൈന്‍ അപ്ഡേറ്റ് സേവനം ഉപയോഗിക്കേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയല്ലാതെ മൈ ആധാര്‍ എന്ന പോര്‍ട്ടല്‍ വഴി സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
Post Your Comments