KeralaLatest NewsNews

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്നത് 9 കൊലപാതകം; മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂരില്‍ ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം, ബി.ജെ.പി, എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ഈ കേസുകളിലെ പ്രതികളെന്നും നിയമസഭയില്‍ വെച്ച് അനൂപ് ജേക്കബ്ബിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

Also Read : അഞ്ചുവര്‍ഷത്തിനിടെ 37 രാഷ്ട്രീയ കൊലപാതകങ്ങള്‍; മൂന്നാംസ്ഥാനം കേരളത്തിന്!

പൊലീസിന് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ കയറി പ്രതികളെ മോചിപ്പിക്കാന്‍ ആര് ശ്രമിച്ചാലും കര്‍ശന നടപടിയുണ്ടാവും. നിയമവിരുദ്ധമായ യാതൊരു നടപടിയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കേസില്‍ യു.എ.പി.എ നിയമം ചുമത്താന്‍ ആവശ്യമായ തെളിവുകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. കേസില്‍ സി.ബി.ഐ അന്വേഷണവും ആവശ്യമില്ല. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. പൊലീസിന്റെ അന്വേഷണം സംബന്ധിച്ച് ഇതുവരെ ഒരു ഭാഗത്ത് നിന്നും യഥാര്‍ത്ഥ പ്രതികളെ മുഴുവന്‍ പൊലീസ് പിടികൂടുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്താമെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ പറഞ്ഞത് അന്വേഷണത്തോടുള്ള സര്‍ക്കാരിന്റെ തുറന്ന മനസാണ് കാണിക്കുന്നത്. അത് വിവാദമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button