കാര്‍ അപകടത്തില്‍ മരിച്ചു എന്ന് കരുതിയ യുവാവ് പോസ്റ്റ്മോര്‍ട്ടത്തിന് തൊട്ടു മുന്‍പ് ജീവിതത്തിലേക്ക് തിരികെ വന്നു. ഹിമാന്‍ഷു ഭരദ്വാജ് എന്ന യുവാവാണ് മരിച്ച് ജീവിച്ചത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ശരീരം പോസ്റ്റ്മാര്‍ട്ടത്തിനായി എടുത്തപ്പോള്‍ ജീവനുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. മരിച്ചിട്ടില്ലെന്ന് മനസ്സിലായതോടെ ഇയാളെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുകയും ചികിത്സ നല്‍കുകയും ചെയ്തു. മസ്തിഷ്ക മരണം സംഭവിച്ച നിലയിലാണ് ഇയാള്‍. കാറപകടത്തെ തുടര്‍ന്ന് ഗുരുതര നിലയിലാണ് ഭരദ്വാജിനെ ആശുപത്രിയിലെത്തിച്ചത്.
ഇദ്ദേഹത്തിന്റെ നില താമസിയാതെ വഷളാവുകയും ബ്രെയിന്‍ ഡെത്ത് സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു.എന്നാല്‍ പിന്നീട് മരണം സംഭവിച്ചതായും വിധി എഴുതി. ഇതേ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പിറ്റേ ദിവസമാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി എടുത്തപ്പോള്‍ ജീവനുള്ളതായി കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് സജ്ജമാക്കിയ ശേഷം ഇതിനായി സര്‍ജിക്കല്‍ ബ്ലേഡ് കയ്യിലെടുത്ത സമയത്താണ് ഡോക്ടര്‍ക്ക് ഇയാളില്‍ ജീവന്റെ തുടിപ്പുള്ളതായി മനസ്സിലായത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ചിന്ഡ്വാരാ ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്.സംഭവം അറിഞ്ഞ ജനങ്ങള്‍ ആശുപത്രിക്ക് മുന്പില് പ്രതിഷേധം നടത്തി.
Post Your Comments