Latest NewsNewsIndia

ആയിരത്തോളം കുട്ടികളെ ഭിക്ഷാടനത്തില്‍ നിന്നും രക്ഷപ്പെടുത്തി

ആയിരത്തോളം കുട്ടികളെ ഭിക്ഷാടനത്തില്‍ നിന്നും രക്ഷപ്പെടുത്തി പഞ്ചാബ്. പഞ്ചാബിലെ ഗുര്‍ദാസ് പൂര്‍ മേഖലയില്‍ നിന്നും 282 കുട്ടികളെയും പത്താന്‍കോട്ട് നിന്നും 146 കുട്ടികളെയുമാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ ഭിക്ഷാടനത്തില്‍ നിന്നും രക്ഷപെടുത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കമ്മീഷന്‍ ഭിക്ഷാടന മാഫിയയില്‍ നിന്നും മോചിപ്പിച്ചത് 1024 കുട്ടികളെയാണ്.

Also Read : ഭിക്ഷാടനമാഫിയയുടെ കൈയിൽ അകപ്പെട്ട പിഞ്ചുബാലികയെ രക്ഷിച്ച് സാമൂഹ്യപ്രവർത്തക

രക്ഷപ്പെടുത്തിയവരില്‍ 214 കുട്ടികളെ വിവിധ സ്‌ക്കൂളുകളില്‍ ചേര്‍ത്തു പഠനം നടത്താനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതേസമയം 260 ഓളം പേര്‍ക്ക് കൗണ്‍സിലിംഗ് ആവശ്യമുള്ളതായി കമ്മിഷന്‍ വ്യക്തമാക്കി. മാത്രമല്ല ഇവരുടെ മാതാപിതാക്കള്‍ക്കും കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അവബോധം നല്‍കിയതായി കമ്മീഷന്‍ സെക്രട്ടറി കഹാന്‍ സിംഗ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button