ജയ്പൂര്‍: ബജറ്റ് അവതരണത്തിനിടെ ബിഎസ്പി എംഎല്‍എ മനോജ് കുമാര്‍ നിയമസഭയില്‍ പ്രവേശിച്ചത് തോക്കുമായി. ചുരു ജില്ലയിലെ സദുല്പൂര് മണ്ഡലത്തിലെ എംഎല്‍എയാണ് മനോജ് കുമാര്‍. അതേസമയം അബദ്ധവശാല്‍ തോക്ക് കൈവശമായി പോയതാണെന്നാണ് എംഎല്‍എയുടെ അവകാശവാദം. സുരക്ഷാ ഉകരണങ്ങളില്‍ വീഴ്ച സംഭവിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാര്‍ എംഎല്‍എയുടെ കൈവശമുള്ള തോക്ക് കണ്ടെത്തുകയായിരുന്നു.
Also Read : തോക്കുമായി പാർക്കിൽ കയറിയ വേട്ടക്കാരനെ സിംഹങ്ങൾ കൊന്ന് തിന്നു
എംഎല്‍എയുടെ നടപടിയില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് സഭയിലെ സീനിയര്‍ അംഗം വ്യക്തമാക്കി. ബഡ്ജറ്റ് സെഷനിടിയിലാണ് എംഎല്‍എ തോക്കുമായി എത്തിയത്. എംഎല്‍എയുടെ നടപടിക്കെതിരെ ബിജെപി എംഎല്‍എമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
Post Your Comments