Latest NewsKerala

ചര്‍ച്ച പരാജയം ; സമരം തുടരും

ആലപ്പുഴ ; ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തു തീർപ്പാക്കാൻ ലേബർ കമീഷണറുമായി നടത്തിയ ചർച്ച പരാജയം. നഴ്സുമാര്‍ക്കെതിരായ അച്ചടക്കനടപടി പിന്‍വലിക്കാനാകില്ലെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കിയതോടെയാണ് ചർച്ച പരാജയപെട്ടത്. ഇതോടെ സമരം വീണ്ടും തുടരും. ഈ മാസം പതിനാലിന് ലേബര്‍ കമ്മീഷണറുമായി വീണ്ടും ചര്‍ച്ച നടത്തും.

പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുക, 2013ലെ മിനിമം വേതനം നടപ്പാക്കുക , ഷിഫ്റ്റ് സമ്പ്രദായം അനുവദിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച കെ വി എമ്മിലെ സമരം തുടങ്ങിയിട്ട് ഇന്ന് 197 ദിവസം പിന്നിടുന്നു. പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് സാധ്യത കുറവാണ്. പുറത്താക്കിയ മുഴുവന്‍ നഴ്സുമാരെയും തിരിച്ചെടുക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) ആവശ്യപ്പെട്ടു. എന്നാല്‍ പതിനഞ്ച് പേരെ മാത്രമേ തിരിച്ചെടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് ആശുപത്രി മാനേജ്‍മെന്റ്.

ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനമുണ്ടായില്ലെങ്കില്‍ വീണ്ടും സംസ്ഥാന വ്യാപകമായി സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നു യു.എന്‍.എ അറിയിച്ചു.

ALSO READ ;16ാം വയസ്സില്‍ ഇന്ത്യയ്ക്കായി ലോകകപ്പ് സ്വര്‍ണ്ണം നേടിയ യുവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button