KeralaLatest NewsNews

കല്‍പറ്റ നഗരസഭയില്‍ യുഡിഎഫിന് ഭരണം പോയി: എല്‍ ഡി എഫ് ഭരണത്തിലേക്ക്

കല്‍പറ്റ: കല്‍പറ്റ നഗരസഭാ ഭരണം യുഡിഎഫിന് നഷ് ടമായി. ചെയര്‍മാനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 13 നെതിരെ 15 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. 13 നെതിരെ 15 വോട്ടുകള്‍ക്കായി അവിശ്വാസം പാസായത്. യുഡിഎഫ് വിട്ട ജെഡിയു ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചതോടെയാണ് ചെയര്‍മാന്‍ ഉമൈബ മൊയ്തീന്‍കുട്ടിക്കെതിരായ അവിശ്വാസ പ്രമേയം പാസായത്.

രണ്ട് അംഗങ്ങളാണ് ജെഡിയുവിനുള്ളത്.ജനതാദള്‍ പിന്തുണയോടെ യു.ഡി.എഫ് ഭരണം നടത്തുന്ന കേരളത്തിലെ ഏക നഗരസഭയായിരുന്നു കല്‍പറ്റ. യു.ഡി.എഫിന് 15ഉം എല്‍.ഡി.എഫിന് 12ഉം അംഗങ്ങളായിരുന്നു കല്‍പറ്റ നഗരസഭയിലുണ്ടായിരുന്നത്. ദളിന്റെ മുന്നണി മാറ്റത്തോടെയാണ് യു.ഡി.എഫിനെതിരെ അവിശ്വാസ പ്രമേയത്തിന് എല്‍.ഡി.എഫ് നോട്ടീസ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button