സ്‌ക്കോട്ട് ലാന്‍ഡ്: ഭീകരവിരുദ്ധ- കുറ്റാന്വേഷണ സംഘത്തിന്റെ മേധാവിയായി ഇന്ത്യന്‍ വംശജന്‍. സ്‌ക്കോട്ട് ലാന്‍ഡ് യാര്‍ഡിന്റെ ഭീകരവിരുദ്ധ- കുറ്റാന്വേഷണ സംഘത്തിന്റെ മേധാവിയായാണ് ഇന്ത്യന്‍ വംശജന്‍ നീല്‍ ബസു ചുമതലയേല്‍ക്കാനൊരുങ്ങുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ സ്‌ക്കോട്ട് ലാന്‍ഡ് യാര്‍ഡിന്റെ ഭീകരവിരുദ്ധ കുറ്റാന്വേഷണ സംഘത്തിന്റെ മേധാവിയാകുന്നത്. ഭീകര വിരുദ്ധ സംഘത്തിന്റെ തലവന്‍ മാര്‍ക്ക് റൗളി ഈ മാസം 21 ന് സ്ഥാനമൊഴിയുന്നതോടെയാണ് ബസു ചുമതലയേല്‍ക്കുന്നത്
Also Read : ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനെ കടത്തിവെട്ടി പത്തുവയസുകാരനായ ഇന്ത്യന്‍ വംശജന്‍
ഇന്ത്യന്‍ വംശജനാണ് നീല്‍ ബസുവിന്റെ പിതാവ്. 2016 ല്‍ നീല്‍ ബസു ഭീകര വിരുദ്ധ സംഘടനയുടെ നാഷണല്‍ കോര്‍ഡിനേറ്ററായിരുന്നു.നിരവധി ഭീകര സംഘടനകള്‍ക്കെതിരെ സ്‌ക്കോട്ട് ലാന്‍ഡ് യാര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനുകളിലും ബസു പങ്കാളിയായിട്ടുണ്ട്. ബസു നിലവില്‍ മെട്രോപൊളിറ്റന്‍ പൊലീസ് ഡപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണറാണ്. ഇന്ത്യയടക്കം വികസനത്തിലേക്ക് കുതിക്കുന്ന രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദമാണെന്നും, ഇതിനെതിരെ പോരാടാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും നീല്‍ ബസു മാദ്ധ്യമങ്ങളോട് പറഞ്ഞു.
Post Your Comments