ഹൈദരാബാദ്: ഹൈദരാബാദിലെ പഹാദിഷെരിഫില് അശ്ലീലച്ചിത്രങ്ങള്‍ കാണുന്നുവെന്ന് ആരോപിച്ച് അച്ഛന് മകന്റെ കൈവെട്ടി. പുതിയതായി വാങ്ങിച്ച മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് അച്ഛന് മകന്റെ വലതു കൈപത്തി വെട്ടിമാറ്റിയത്. തിങ്കളാഴ്ചയാണ് ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന മുഹമ്മദ് ഖയ്യും ഖുറേഷിയാണ് മകന് ഖാലിദ് ഖുറേഷി(19) യുടെ കൈപത്തി വെട്ടിമാറ്റിയത്.
Also Read : സോഷ്യൽ മീഡിയയിൽ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്ത യുവതിക്ക് സംഭവിച്ചത്
തിങ്കളാഴ്ച പുലര്‍ച്ചെ, വീട്ടിലുണ്ടായിരുന്ന എല്ലാവരും ഉറങ്ങുമ്പോഴായിരുന്നു മുഹമ്മദ് ഖയ്യും മകന്റെ കൈ വെട്ടിമാറ്റിയത്. ചൈതന്യപുരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൂര്‍ണമായും വേര്‍പെട്ടതിനാല്‍ കൈപത്തി തുന്നിച്ചേര്‍ത്താലും നേരെയാകാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍ അറിയിച്ചു. മുഹമ്മദ് ഖയ്യുമിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
കേബിള്‍ ഓപ്പറേറ്ററായിരുന്ന ഖാലിദ് ഒരു പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിനു ശേഷം സ്ഥിരമായി രാത്രികളില്‍ പോണ് സിനിമകള്‍ കണാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തിയാണ് മുഹമ്മദ് ഖയ്യുമിനെ ഇത്തരത്തിലൊരു പ്രവര്‍ത്തി ചയ്യാന് പ്രകോപിപ്പിച്ചത് എന്ന് പൊലീസ് അറിയിച്ചു.
Post Your Comments