ബംഗളൂരു: ഐടി നഗരത്തില്‍ ഇനി മുതല്‍ കടകള്‍ രാത്രിയും തുറന്ന് പ്രവര്‍ത്തിയ്ക്കും . 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബംഗളൂരുവിലാണ് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത എത്തിയത്.
Read Also : തെരുവിലുറങ്ങുന്നവര്‍ക്ക് അഭയ കേന്ദ്രവുമായി ബംഗളൂരു കോര്‍പ്പറേഷന്‍
പച്ചക്കറിക്കടകളായാലും, ഷോപ്പിങ് മാളുകളായാലും 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. പക്ഷേ, കുറഞ്ഞത് 10 ജീവനക്കാരെങ്കിലും ഉള്ള കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അനുമതി ലഭിച്ചിരിക്കുത്.
നൈറ്റ് ഷിഫ്റ്റിലും സെക്കന്‍ഡ് ഷിഫ്റ്റിലും ജോലിചെയ്യുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഐടി/ബിപിഒ രംഗത്തുമാത്രമല്ല മെഡിക്കല്‍, ഫാക്ടറി തൊഴില്‍ മേഖലകളില്‍ ലക്ഷകണക്കിനാളുകളാണ് രാത്രി ജോലിചെയ്യുന്നത്. ഇതിനു പുറമേ നഗരത്തിന്റെ മുക്കിലും മൂലയിലും കാവല്‍ നില്‍ക്കുന്ന പൊലീസുകാരും സെക്യൂരിറ്റി ജീവനക്കാരും വേറെ. ഇവര്‍ക്കെല്ലാം അനുഗ്രഹമാവുന്നതാണ് കടകളുടെ സമയദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം. നിലവില്‍ മൂന്നു വര്‍ഷത്തേക്കാണ് അനുമതി. അതിനുശേഷം പുനപരിശോധന നടത്തും.
നഗരത്തിലെ ‘നൈറ്റ്ലൈഫ്’ ഏരിയകളായ ഇന്ദിരാനഗര്‍, എംജി റോഡ്, ബ്രിഗേഡ് റോഡ്, കോറമംഗല തുടങ്ങിയ സ്ഥലങ്ങളിലെ ഷോപ്പുകാര്‍ക്കാണ് ഈ തീരുമാനം കൊണ്ടുള്ള ഗുണങ്ങളധികവും. ഈ ഏരിയകളില്‍ പബ്ബുകളും ഹോട്ടലുകളും ധാരാളമുണ്ട്. സാധാരണക്കാര്‍ക്കും ആശ്വാസം നല്‍കുന്ന തീരുമാനമാണിത്. നേരത്തെ തമിഴ്നാട് സര്‍ക്കാരും കടകളുടെ പ്രവര്‍ത്തന സമയം 24 മണിക്കൂര്‍ ആയി ദീര്‍ഘിപ്പിക്കുന്നതിന് അനുമതി നല്‍കിയിരുന്നു.
Post Your Comments