ബെംഗളൂരു : ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണയെന്ന് സംശയം. ഫാര്‍മസി വിദ്യാര്‍ത്ഥിയാണ് നിരീക്ഷണത്തിലുള്ളത്. വിദ്യാര്‍ത്ഥിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പരിശോധനയ്ക്കായി കൂടുതല്‍ ലാബുകള്‍ രാജ്യത്ത് സജ്ജീകരിച്ചിട്ടുണ്ട്.
രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് 27 പേര്‍ക്ക് സ്ഥിരീകരിച്ചിരിക്കുന്നു. മാര്‍ച്ച് 31 വരെ പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകാണ്.
കുവൈറ്റില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്തിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ ബാധിച്ചവരുടെ എണ്ണം 56 ആയി. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു. കൊറോണയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
Post Your Comments