തിരുവനന്തപുരം: ബിജെപി നേതൃത്വം അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചതായി സൂചന. ഇതിന് കാരണം രണ്ട് പ്രധാന വജ്രവ്യവസായികള്‍ അറ്റ്ലസ് രാമചന്ദ്രനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതിക്കാത്താണ്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് വിദേശത്തേക്ക് നടന്ന നീരവ് മോദി, വിജയ് മല്ല്യ എന്നിവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ അറ്റ്ലസ് രാമചന്ദ്രനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ പ്രതിച്ഛായ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
read also: അറ്റ്ലസ് രാമചന്ദ്രന്‍ അടുത്തയാഴ്ച ജയില്‍ മോചിതനാവും; മോചനം മുന്‍മുഖ്യമന്ത്രിയുടെ ഇടപെടല്‍ കാരണം
രാമചന്ദ്രന്‍ ദുബായില്‍ ഇപ്പോള്‍ അനുഭവിക്കുന്നത് ഒരു കേസിലെ ശിക്ഷയായ മൂന്നു വര്‍ഷം തടവാണ്. ഇതുപോലെ മറ്റു കേസുകളിലും വിധി വരികയാണെങ്കില്‍ അദ്ദേഹം വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും. എന്നാല്‍, ദുബായിയിൽ അദ്ദേഹത്തിന്റെ മോചനത്തിനായി ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നിരവധി പേര്‍ ഉണ്ട്. പക്ഷെ അവര്‍ക്കാര്‍ക്കും ഒന്നും ചെയ്യാനാകുനില്ല. ഭാര്യ ഇന്ദിര ഭര്‍ത്താവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും വീല്‍ചെയറിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതെന്നുമുള്ള കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. അതിൽ കൂടുതൽ ഒന്നും ഇന്ദിരയ്ക്ക് അറിയില്ല. ഭര്‍ത്താവിന്റെ മോചനത്തിനായി ബിജെപി നടത്തുന്ന നീക്കങ്ങളിലും വ്യക്തതയില്ല. ഇതിനിടെയാണ് ഈ നീക്കം ബിജെപി തല്‍കാലത്തേക്ക് നിര്‍ത്തിയതായുള്ള സൂചന ലഭിക്കുന്നത്.
Post Your Comments