KeralaLatest NewsNews

തെരുവ് കയ്യേറ്റത്തിന് പൊതുമരാമത്തു വകുപ്പിന്റെയും നഗരസഭയുടെയും പിന്തുണ; ബി.ജെ.പി

നഗരത്തിൽ നടക്കുന്ന തെരുവ് കയ്യേറ്റങ്ങൾ പൊതുമരാമത്തു വകുപ്പിന്റെയും എൽ.ഡി.എഫ്. – യു.ഡി.എഫ് കൗൺസിലർമാരുടെയും പിന്തുണയോടെയാണെന്ന് ബി.ജെ.പി.ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ പറഞ്ഞു.

മുല്ലയ്ക്കൽ ചിറപ്പിന് തൊട്ട് തലേദിവസം ചിറപ്പ് അലങ്കോലമാക്കാൻ ഉത്സവത്തിന് വന്ന ഉത്സവ കച്ചവടക്കാരെ ഒഴിപ്പിച്ച നഗരസഭയ്ക്കും പൊതുമരാമത്തു വകുപ്പിനും ഇപ്പോൾ നടക്കുന്ന ഈ കയ്യേറ്റം കണ്ടിട്ട് ഒരു അനക്കവുമില്ല. സ്വച്ഛ് സർവ്വേഷൻ സർവ്വേയുടെ പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ റോഡ് കയ്യേറ്റക്കാരെ ഒഴിപ്പിച്ച നഗരസഭാ അധികൃതരുടെ അനുവാദത്തോടെ തന്നെ വീണ്ടും തെരുവു കയ്യേറ്റം വ്യാപകമായിരിക്കുകയാണ്.

ആലപ്പുഴ നഗരസഭയിലെ കൗൺസിലർമാരുടെ ബിനാമികളാണ് പല കച്ചവടക്കാരും. ഒരാൾ തന്നെ അഞ്ചും ആറും കടകൾ റോഡ് കയ്യേറി വെച്ചിട്ട് അവിടെ കൂലിക്ക് ആളെ നിർത്തി കച്ചവടം ചെയ്യിക്കുകയാണ് ചെയ്യുന്നത്. പൊതുമരാമത്തു വകുപ്പിനും നഗര സഭയ്ക്കും ഇത് വ്യക്തമായി അറിയാമെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാൻ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.

തെരുവ് കയ്യേറ്റത്തിനെതിരെ പ്രസംഗിക്കുന്ന പൊതുമരാമത്തു വകുപ്പ് മന്ത്രി,അത് ആത്മാർത്ഥതയോടെയാണ് പറയുന്നതെങ്കിൽ ഈ കയ്യേറ്റം ഒഴിപ്പിക്കുവാൻ ആർജ്ജവത്വം കാണിക്കണം. കാൽനടയാത്രക്കാർക്കുപോലും ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ബി.ജെ.പി. ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button