Latest NewsKeralaNewsIndia

തീകൊളുത്തി യുവതിയുടെ ആത്മഹത്യാ ശ്രമം: രക്ഷിക്കാനായി ഭർത്താവ് ചെയ്‌തത്‌ ഇതാണ്

 

ഭരതന്നൂര്‍: ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ രക്ഷിക്കാനായി അവരേയുമെടുത്ത് ഭര്‍ത്താവ് കിണറ്റില്‍ ചാടി. തിരുവനന്തപുരം ഭരതന്നൂര്‍ അംബേദ്‌കർ കോളനിയിലാണ് സംഭവം. സംഭവത്തിൽ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇരുവരെയും നാട്ടുകാര്‍ രക്ഷിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read:നടുവേദനയാണോ പ്രശ്‌നം; എങ്കില്‍ ഇതുമാത്രം പരീക്ഷിച്ചാല്‍ മതി

കുടുംബവഴക്കിനെ തുടർന്നായിരുന്നു യുവതി ദേഹത്ത് മണ്ണണ്ണയൊഴിച്ച് തീകൊളുത്തിയത്. ഷാജി (32), ഭാര്യ മഞ്ജുഷ (28) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഞായറാഴ്ച രാവിലെ 11.30-നാണ് മഞ്ജുഷ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ രക്ഷിക്കുന്നതിനിടെ ഭർത്താവിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കിണറ്റിൽ ചാടിയ ഇരുവരെയും നാട്ടുകാരാണ് രക്ഷിച്ചത്. ഇതിനിടെ ഫയര്‍ ഫോ്ഴ്സും പൊലീസും സ്ഥലത്തെത്തി ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരുവർക്കും 90ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button