പ്രായഭേദമന്യേ എല്ലാവരിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് നടുവേദന ഇന്നൊരു പ്രശ്നമായി മാറിയിരിക്കുന്നു. തിരക്കേറിയ നമ്മുടെ ജീവിതചര്യതന്നെയാണ് ഈ പ്രശ്നത്തിന് കാരണമായി വരുന്നത്. ശരീര ഭാരത്തിന്റെ വലിയൊരു ഭാഗം താങ്ങുന്നത് നട്ടെല്ല് നില്ക്കുന്ന പുറംഭാഗമാണ്. അതുകൊണ്ടുതന്നെ അമിതഭാരമുള്ളവരില്‍ നടുവേദന സാധാരണയായി കണ്ടുവരുന്നു. കാരണം താങ്ങാവുന്നതിലും അപ്പുറം ഭാരമാണ് അവരുടെ പുറംഭാഗത്തിന് താങ്ങേണ്ടിവരുന്നത്.
നടുവേദനയ്ക്ക് കാരണങ്ങള്‍ പലതാണ്. വ്യായാമമില്ലായ്മ, മോശം രീതിയിലുള്ള നില്‍പ്പ് , സമ്മര്‍ദ്ദം, പേശീവലിവ്, തുടങ്ങിയവയെല്ലാം അതിനുദാഹരണങ്ങളാണ്. ഇവിടെയിതാ നടുവേദനയെ നേരിടാന്‍ ചില മാര്‍ഗ്ഗങ്ങള്‍. നിങ്ങള്‍ക്ക് അമിതഭാരമുണ്ടോ, എങ്കില്‍ നിങ്ങളുടെ ഭാരം കുറക്കുകയാണ് നിങ്ങള്‍ ആദ്യം ചെയ്യേണ്ട കാര്യം. അമിത ഭാരം താങ്ങാനുള്ള കെല്‍പ്പ് നിങ്ങളുടെ പുറംഭാഗത്തിനുണ്ടാവില്ല.
Also Read : നടുവേദനയ്ക്ക് ആയുര്‍വേദം പറയുന്ന പരിഹാരങ്ങള്‍
ആയുര്‍വേദ വിധി പ്രകാരമുള്ളതും നിങ്ങളുടെ പുറംഭാഗത്തിന് ആശ്വാസം തരുന്നതുമായ തൈലങ്ങളും എണ്ണകളും പുരട്ടി നന്നായി തിരുമ്മുന്നത് വേദനയ്ക്കും പേശീവലിവിനും നല്ലതാണ്. തണുത്ത വെള്ളത്തില്‍ അല്‍പ്പം തേന്‍ ചേര്‍ത്തുകഴിക്കുന്നത് ഏറെ നല്ലതാണ്.
വിറ്റാമിന്‍ സി യിലുണ്ടാവുന്ന കുറവ് നടുവേദനയ്ക്ക് കാരണമായേക്കാം. അത്കൊണ്ട് നിങ്ങളുടെ ആഹാരത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഉപ്പ് ചേര്‍ത്ത് ചൂടാക്കിയ വെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് പുറത്ത് ചൂട് പിടിക്കുക. പുറത്ത് ചൂട് പിടിക്കുന്നത് വേദനയ്ക്ക് ശമനം നല്‍കും. ഒരേ രീതിയില്‍ തന്നെ ഒരുപാട് നേരം ഇരിക്കരുത്. ഒടിഞ്ഞിരിക്കാതെ നിവര്‍ന്നിരിക്കുക. ഇരിപ്പിലുണ്ടാകുന്ന പ്രശ്നങ്ങള്‍ നടുവേദനയ്ക്ക് കാരണമാവും.
Post Your Comments