ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പ് കേസില്‍ വീണ്ടും അറസ്റ്റ്. മലയാളികള്‍ ഉള്‍പ്പെടെ നാല് പേരാണ് പിടിയിലായത്. പാലക്കാട് സ്വദേശി അനിയത്ത് ശിവരാമന്‍ നായരാണ് അറസ്റ്റിലായ മലയാളി. മെഹുല്‍ ചോക്‌സ്‌കിയുടെ കമ്പനി ഡയറക്ടറായിരുന്നു ഇദ്ദേഹം. രണ്ടു ബാങ്ക് ജീവനക്കാര്‍, നീരവ് മോഡി ഗ്രൂപ്പിലെ ഓഡിറ്റര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. കേസില്‍ തങ്ങള്‍ നിരപരാധികളാണെന്ന് ശിവരാമന്‍ നായരുടെ കുടുംബം നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെയാണ് അറസ്റ്റുണ്ടായത്.
also read: പിഎന്‍ബി തട്ടിപ്പില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി
ഗില്ലി ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം ശിവരാമന്‍ നായര്‍ വര്‍ഷങ്ങളായി വഹിക്കുകയാണ്. എന്നാല്‍, ക്രമക്കേട് സംബന്ധിച്ചുള്ള വിവരം കേസ് വന്നശേഷം മാത്രമാണ് അറിയുന്നതെന്നായിരുന്നു കുടുംബത്തിന്റെ വിശദീകരണം.
ഫെബ്രുവരി 13ന് പിഎന്‍ബി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പുതിയ എഫ്‌ഐആര്‍ പ്രകാരം 4886.72 കോടിയുടെ നഷ്ടമാണ് കാണിക്കുന്നത്. 11,300 കോടിയിലെ ബാക്കി തുകയുടെ നഷ്ടം സംബന്ധിച്ച എഫ്‌ഐആര്‍ ജനുവരി 31ന് റജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 1217.2 കോടിയിലേറെ രൂപ മതിക്കുന്ന 41 വസ്തുവകകള്‍ നേരത്തെ കണ്ടുകെട്ടിയിട്ടുണ്ട്. നീരവ് മോഡിക്കും മെഹുല്‍ ചോക്‌സ്‌കിയ്ക്കും എതിരായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും നിലനില്‍ക്കുന്നുണ്ട്.
Post Your Comments