ന്യൂഡല്‍ഹി: ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലുള്ള സംവാദങ്ങൾ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ശക്തിപ്രാപിക്കുന്നു. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തട്ടിപ്പിലെ പ്രധാന പ്രതി നീരവ് മോദിയുമായി ബന്ധമുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. യുപിഎയുടെ ഭരണകാലത്താണ് ബാങ്ക് തട്ടിപ്പ് തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നീരവ് മോദിയുടെ ഗീതാഞ്ജലി ജുവല്‍സുമായി ബന്ധമുണ്ട്. രാഹുല്‍ ഇവരുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മാത്രമല്ല മനു അഭിഷേക് സിങ്വിയുടെ ഭാര്യയുടെ കെട്ടിടത്തിലാണ് നീരവ് മോദിയുടെ കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ജനങ്ങളെ കോണ്‍ഗ്രസ് പറ്റിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
read also: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ്
മുതിർന്ന കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ കോടികണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി പ്രധാനമന്ത്രിയുടെ അടുത്ത ആളാണെന്ന് പറഞ്ഞിരുന്നു. 2017ൽ നടന്ന തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലയത്തിനും നേരത്തെ വിവരം ലഭിച്ചിരുന്നെന്നും കപിൽ സിബൽ ആരോപിച്ചു.
Post Your Comments