കാഡ്‌ബെറി മിഠായി കഴിച്ച അഞ്ചുവയസുകാരി മരിച്ചു. മകള്‍ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന ഒരമ്മ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കുട്ടികള്‍ക്ക് കാഡ്‌ബെറിയുടെ മിനി എഗ്‌സ് നല്‍കരുതെന്നാണ് പറയുന്നത്. അഞ്ച് വയസുകാരി മിനി എഗ്‌സ് തൊണ്ടയില്‍ കുരുങ്ങി മരിച്ചു. ഈ അമ്മയ്ക്ക് ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടായത് ഈസ്റ്റര്‍ ആഘോഷിക്കാനിരിക്കെയാണ്.
മകള്‍ മരിച്ചിട്ട് ഇപ്പോൾ മൂന്നു വര്‍ഷമായി . സോഫി എന്ന യുവതി ഇപ്പോഴാണ് ഇക്കാര്യം അറിയിക്കുന്നത്. ഈ ഭക്ഷണപദാര്‍ത്ഥം കുട്ടികള്‍ക്ക് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്നാണ് പറയുന്നത്. തൊണ്ടയില്‍ കുരുങ്ങിയപ്പോള്‍ യുവതി അത് വായിലൂടെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിയെ പുറംതിരിച്ച് നിര്‍ത്തി പുറത്ത് തട്ടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സംഭവസമയം കുട്ടിയുടെ പുറകില്‍ അടിച്ചതാണ് നില വഷളായതെന്ന് ഡോക്ടര്‍ പറയുന്നു.
read also: ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന്‍ മരിച്ചു: അമ്മ ഗുരുതരാവസ്ഥയില്‍
കുഞ്ഞിന്റെ കണ്ണുകള്‍ അടഞ്ഞുപോകുന്നത് നേരില്‍ കണ്ടെന്നും അമ്മ പറയുന്നു. തനിക്ക് കുഞ്ഞിനെ രക്ഷിക്കാനായില്ല. കുട്ടികള്‍ക്ക് ഇത്തരം ഭക്ഷണ സാധനങ്ങള്‍ പ്രിയമാണ്. ഇത്തരം കൃത്രിമ സാധനങ്ങള്‍ രക്ഷിതാക്കള്‍ വാങ്ങിക്കൊടുക്കാതിരിക്കുക. ആരോഗ്യത്തിന് മാത്രമല്ല പെട്ടെന്നുള്ള അപകടത്തിനും കാരണമാകാം.
Post Your Comments