Latest NewsNewsInternational

വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ യുവതിയോട് യുവാവ് ചെയ്‌തത്‌

 

കുവൈറ്റ് : വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരസ്യപ്പെടുത്തുമെന്ന് യുവാവിന്റെ ഭീഷണി . ഭീഷണിയെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി . തന്നെ വിവാഹം കഴിക്കാമെന്ന് യുവാവ് പറഞ്ഞതിനെ തുടര്‍ന്ന തങ്ങള്‍ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചിരുന്നുവെന്നും ഇങ്ങനെയാണ് തന്റെ ഫോട്ടോ യുവാവ് സംഘടിപ്പിച്ചതെന്നും യുവതി വെളിപ്പെടുത്തി.

also read:തുണിയും പൊക്കി വൈന്‍ ഗ്ലാസും പിടിച്ച് ഓസ്കാര്‍ വേദിയില്‍ താരമായി ഈ നടി

തന്നോടുള്ള പ്രണയം യുവാവിന് വെറും നേരംപോക്കാണെന്ന് മനസിലായതിനെ തുടർന്നാണ് യുവതി ബന്ധത്തിൽ നിന്ന് പിന്മാറിയത്. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് യുവാവ് ഭീഷണിയുമായി രംഗത്തെത്തിയത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. പ്രശ്‌നം രൂക്ഷമായതോടെ യുവതി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് യുവാവിനെ വിളിച്ചുവരുത്തുകയും ഭീഷണി ഇനി ആവര്‍ത്തിക്കില്ലെന്ന് യുവതിയ്ക്ക് മാപ്പപേക്ഷ എഴുതി നൽകിച്ചു. ശേഷം യുവാവിനെ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button