Latest NewsNewsInternational

തുണിയും പൊക്കി വൈന്‍ ഗ്ലാസും പിടിച്ച് ഓസ്കാര്‍ വേദിയില്‍ താരമായി ഈ നടി

തുണിയും പൊക്കി വൈന്‍ ഗ്ലാസും പിടിച്ച് ഓസ്കാര്‍ വേദിയില്‍ താരമായി ഈ നടി. ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാര ജേതാക്കളേക്കാള്‍ തിളങ്ങുന്നത് മറ്റ് താരങ്ങളാണ്. അവരുടെ വസ്ത്രധാരണവും പ്രകടനങ്ങളുമായിരിക്കും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ചിലരുടെ അമളികളും തമാശകളും ഏറെ ആഘോഷിക്കാറുമുണ്ട്. ഇത്തവണത്തെ ഓസ്‌കര്‍ വേദിയില്‍ അക്കിടി പറ്റിയത് സൂപ്പര്‍നായിക ജെന്നിഫര്‍ ലോറന്‍സിനാണ്. ക്യൂട്ട് എമ്മാ സ്റ്റോണും ഇത്തവണ സുന്ദരിയായി തന്നെ എത്തിയിരുന്നു. അരയിലൊരു പിങ്ക് നിറമുള്ള ബെല്‍റ്റുള്ള സ്യൂട്ടായിരുന്നു നടിയുടെ വേഷം.

 

അതിലും അതീവ ഗ്ലാമറസായിരുന്നു. പ്രത്യേകമായി മിന്നി തിളങ്ങുന്ന വസ്ത്രമായിരുന്നു ഗാല്‍ ഗദോട്ട് ധരിച്ചിരുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നടിയുടെ ചിത്രങ്ങളെല്ലാം മനോഹരമായിരുന്നു. റെഡ് കാര്‍പ്പറ്റില്‍ നടക്കുന്നതിനിടെയാണ് ജെന്നിഫര്‍ ലോറന്‍സ് തമാശ കളിച്ചത്. മുന്നോട്ട് നടക്കാന്‍ സമ്മതിക്കാതെ വഴിമുടക്കി നില്‍ക്കുന്ന നടിയെ കണ്ട് എല്ലാവര്‍ക്കും ചിരിക്കാന്‍ മാത്രമെ തോന്നിയുള്ളു.ജെന്നിഫര്‍ ലോറന്‍സിന്റെ മറ്റൊരു ചിത്രമാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. പുരസ്‌കാര വേദിയിലെ കസേരകളുടെ മുകളിലൂടെ നടി തുണിയും പൊക്കി എടുത്ത് ചാടി വരികയാണ്.

shortlink

Post Your Comments


Back to top button