കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിൽനിന്ന് താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ജാക്കിചന്ദ് സിങ് എഫ്സി ഗോവയുമായി രണ്ടു വർഷത്തെ കരാർ ഒപ്പിട്ടെന്നാണ് റിപ്പോർട്ട്. അതേസമയം മറ്റൊരു മധ്യനിരതാരം മിലൻ സിങ് മുംബൈ സിറ്റി എഫ്സിയുമായി കരാറിലെത്തിയെന്നാണ് സൂചന. ഡേവിഡ് ജയിംസിനെ 2021 വരെ പരിശീലകനായി നിലനിർത്തിയതിനു പിന്നാലെയാണ് പ്രമുഖ താരങ്ങൾ കൊഴിഞ്ഞുപോകുന്നത്.
Read Also: സൗദിയിൽ മാറ്റത്തിന്റെ മാരത്തോൺ: രണ്ടായിരത്തോളം വനിതകൾ പങ്കെടുത്തു
അടുത്ത സീസൺ മുതലാകും താരങ്ങൾ പുതിയ ക്ലബ്ബുകളിലേക്കു ചേക്കേറുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ ടീം വിടുമെന്നാണ് സൂചന. മുന്‍പ് ബ്ലാസ്റ്റേഴേസ് താരം മാര്‍ക് സിഫ്നിയോസും സീസൺ പാതിവഴിയിൽ നിൽക്കെ ടീം വിട്ട് ഗോവയിലെത്തിയിരുന്നു.
Post Your Comments