Latest NewsNewsInternationalgulf

സൗദിയിൽ മാറ്റത്തിന്റെ മാരത്തോൺ: രണ്ടായിരത്തോളം വനിതകൾ പങ്കെടുത്തു

 

ജിദ്ദ: സൗദിയുടെ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്കായി മാരത്തോൺ സംഘടിപ്പിച്ചു. ഇത് ആദ്യമായാണ് സൗദിയുടെ വീഥികളിൽ സ്ത്രീകൾക്കായി ഒരു ഓട്ടമത്സരം നടന്നത്. കിഴക്കൻ സൗദിയിൽ പെടുന്ന കാർഷിക പ്രധാനമായ അൽഹസ്സ നഗരത്തിലായിരുന്നു മത്സരം നടന്നത്. “അൽഹസ്സ കുതിക്കുന്നു” എന്ന നാമധേയത്തിൽ അരങ്ങേറിയ വനിതകൾക്കായുള്ള മാരത്തോണിൽ വിവിധ പ്രായത്തിൽ പെട്ട രണ്ടായിരത്തോളം വനിതകളാണ് ആവേശപൂർവം പങ്കെടുത്തത്. സൗദി ജനറൽ സ്പോർട്സ് അതോറിറ്റി​, അൽഅഹ്സ സെക്യൂരിറ്റി എന്നിവരുടെ സഹകരണത്തോടെ അൽ മൂസ ആശുപത്രി ആയിരുന്നു വനിതാ മാരത്തോൻ മത്സരത്തിന്റെ സംഘാടകർ. ഓൺലൈൻ മുഖേനയുള്ള റജിസ്ട്രേഷൻ ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കകം മത്സരാർത്ഥികളുടെ എണ്ണം രണ്ടായിരത്തിൽ എത്തിയതോടെ റജിസ്ട്രേഷൻ അവസാനിപ്പിക്കുകായായിരുന്നു.

also read:ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോം​ബേ​റ്

ഭൂരിപകം സ്ത്രീകളും ഹിജാബും പർദ്ദയും ധരിച്ചായിരുന്നു മാരത്തോണിൽ പങ്കെടുത്തത്. മൂന്ന് കിലോമീറ്റർ ഓടി ഫിനിഷിങ് പോയിന്റിൽ എത്തിയ മസ്ന അൽനസ്സാർ എന്ന യുവതി ഒന്നാം സ്ഥാനം സ്വന്തമാക്കി. 2017 ൽ അസർബൈജാനിൽ നടന്ന ഇസ്‌ലാമിക് സോളിഡാരിറ്റി സ്പോർട്സിലും കഴിഞ്ഞ ഫെബ്രുവരിയിൽ ഷാർജയിൽ നടന്ന അറബ് വനിതാ സ്പോർട്സിലും സൗദിയെ പ്രതിനിധീകരിച്ച ഈ വനിതാ കായിക പ്രതിഭ 2020 ലെ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button