KeralaLatest NewsNews

2019 -ല്‍ രാജ്യത്ത് ബിജെപി വരാതിരിക്കാൻ ഇടതുപക്ഷം മുൻകൈയെടുക്കണം : കനയ്യ കുമാർ

മലപ്പുറം: 2019 ല്‍ രാജ്യത്ത് ആര്‍എസ്എസ് നിയന്ത്രിത ഭരണകൂടം നിലവില്‍ വന്നാല്‍ സമ്പൂര്‍ണ്ണ ഫാസിസ്റ്റ് വാഴ്ചയിലേക്ക് രാജ്യം നീങ്ങും. അതുണ്ടാവാതിരിക്കാന്‍ മുഴുവന്‍ ശക്തികളെയും ഏകോപിപ്പിച്ച് കൊണ്ടുള്ള ഐക്യ മുന്നണിക്ക് ഇടതുപക്ഷം മുന്‍കൈ എടുക്കണമെന്ന് കനയ്യകുമാര്‍ പറഞ്ഞു. മലപ്പുറത്ത് സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന് സമരജ്വാല പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിനെതിരായ സമര ഐക്യ മുന്നണിയെ കുറിച്ചാണ്, ദളിത്, സ്ത്രീ, ന്യൂനപക്ഷ, യുവജന വിഭാഗങ്ങള്‍ അരക്ഷിതരായ ഈ രാജ്യത്ത് ആ വിഭാഗങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു രാഷ്ട്രീയ മുന്നണിയെ കുറിച്ചാണ് സംസാരിക്കുന്നതെന്നും കനയ്യകുമാര്‍ പറഞ്ഞു. കേരളത്തില്‍ പുട്ട്, അട, ദോശ തുടങ്ങിയ ഭക്ഷണം കഴിക്കുന്നു. എന്നാല്‍ ബീഹാറികളുടെ ഭക്ഷണം വ്യത്യസ്തമാണ്, നമ്മുടെ രാജ്യത്ത് ഒരൊറ്റ രാജ്യം, ഒരൊറ്റ രീതി എന്നത് ആര്‍എസ്എസ് നിലപാടാണ്, നമുക്കത് വേണ്ട, നമുക്ക് രാജ്യത്ത് വ്യത്യസ്തമായ രാഷ്ട്രീയ ലൈന്‍ ആവശ്യമാണ്.

കേരളത്തില്‍ കൊണ്‍ഗ്രസ്സാണ് നമ്മുടെ എതിരാളികള്‍. അതങ്ങനെ തന്നെയായിരിക്കണം. എന്നാല്‍ ബീഹാറില്‍ കൊണ്‍ഗ്രസ്സ് നമ്മുടെ എതിരാളി അല്ല, രാജ്യത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും അവര്‍ നമ്മളുടെയോ, നമ്മള്‍ അവരുടെയോ രാഷ്ട്രീയ എതിരാളികള്‍ അല്ല, അത് കൊണ്ട് വ്യത്യസ്തമായ രാഷ്ട്രീയ ലൈന്‍ സ്വീകരിച്ച് ആര്‍എസ്എസ് ഭരണകൂടത്തെ തൂത്തെറിയാന്‍ നമ്മള്‍ ശ്രമിക്കണം. കനയ്യ പറഞ്ഞു. കേരളം ആണ് അവരുടെ അടുത്ത ലക്ഷ്യമെന്നും കനയ്യ കുമാർ ഓർമ്മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button