കൊഹിമ: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തെരഞ്ഞെടുപ്പുകളിലെ വിജയത്തിനു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് സന്തോഷമേകുന്ന വാര്‍ത്തകളാണ് പുറത്തെത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ബിജെപി എംഎല്എമരാുടെ എണ്ണത്തില്‍ 15.5 ഇരട്ടി വര്‍ധനവ് ഉണ്ടായെന്നാണ് കണക്ക്.
2013-ല്‍ എട്ട് സംസ്ഥാനങ്ങളിലായി ബിജെപിക്ക് ഒമ്പത് എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ഇത് 140 ആയി ഉയര്‍ന്നു. കോണ്‍ഗ്രസിനെയും പ്രാദേശിക പാര്‍ട്ടികളുടെയും സീറ്റുകളാണു ബിജെപി പിടിച്ചെടുത്തത്. അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 40 ശതമാനം കുറഞ്ഞു.
also read: ത്രിപുര തെരഞ്ഞെടുപ്പ് ഫലം കേരളത്തിന് കണ്ണുതുറക്കാനുള്ള ഒന്നാന്തരം അവസരമാണെന്ന് കെ സുരേന്ദ്രൻ
മേഖലയിലെ എട്ട് സംസ്ഥാനങ്ങളില്‍ അഞ്ചിടങ്ങളില്‍ ബിജപിക്ക് എംഎല്‍എമാര്‍ ഉണ്ടായിരുന്നില്ല. രാജ്യത്തൊട്ടാകെ ബിജെപിക്ക് 1,368 എംഎല്‍എമാരുണ്ട്. വനിത എംഎല്‍എമാര്‍ ഇല്ല എന്ന റെക്കോര്‍ഡ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാഗാലാന്‍ഡ് നിലനിര്‍ത്തി. ഇതുവരെ വനിതാ എംഎല്‍എമാരില്ലാത്ത സംസ്ഥാനത്ത് ഇക്കുറി മത്സരിച്ച അഞ്ചു പേരും തോല്‍വിയറിഞ്ഞു.
Post Your Comments