Latest NewsKeralaNews

സുഹൃത്തുക്കളും അയല്‍വാസികളുമായ യുവാക്കള്‍ തൂങ്ങിമരിച്ച നിലയില്‍

ചീമേനി: ചീമേനി രാമഞ്ചിറയില്‍ സുഹൃത്തുക്കളും അയല്‍വാസികളുമായ യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് രാമഞ്ചിറയിലെ നാരായണന്റെ മകന്‍ ടി വിനീഷ് (26), രാമചന്ദ്രന്റെ മകന്‍ അരുണ്‍ കുമാര്‍ (24) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read : മസ്‌ക്കറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി : കാണാതായത് ഒരാഴ്ച മുമ്പ് : കൊലപാതകമെന്ന് സംശയം

വീടിനടുത്തുള്ള പറമ്പിലെ മരക്കൊമ്പിലാണ് വിനീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീടിന്റെ ചായ്പ്പില്‍ അരുണ്‍ കുമാറിനെ തൂങ്ങിമരിച്ചതായി കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ചീമേനി പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിനീഷും അരുണും കൂലിതൊഴിലാളികളായിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button