Latest NewsNewsInternational

ഇത്തരത്തിൽ മകന്റെ പിറന്നാളാഘോഷം നടത്തിയ അമ്മയ്ക്ക് ചീത്തവിളി

ഇത്തരത്തിൽ മകന്റെ പിറന്നാളാഘോഷം നടത്തിയ അമ്മയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ചീത്തവിളി. ആദ്യ പിറന്നാളാണ് ഫീനിക്‌സിന്റെ. വ്യത്യസ്തമായി പിറന്നാൾ കേക്ക് നിർമ്മിച്ചത് തലച്ചോറിന്റെ മാതൃകയിലാണ്. സോമ്പിയാണ് ബെര്‍ത്ത് ഡേ തീം. ഫീനിക്‌സ് തലച്ചോറ് പറിച്ചെടുത്തു തിന്നുകയാണ്. തെറിവിളികള്‍ മാത്രമാണ് ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അമ്മയ്ക്ക് കിട്ടിയത്.

read also: പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ വിദ്യാർത്ഥിയോട് സുഹൃത്തുക്കളുടെ ക്രൂരത; വീഡിയോ പുറത്ത്

സംഭവം നടന്നത് ഓസ്‌ട്രേലിയയിലാണ്. സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയായത് ആമി ലൂയിസ് എന്ന അമ്മയാണ്. എന്നാല്‍ ഈ ചിത്രത്തിന് പിന്നിലെ കഥയാണ് ഈ അമ്മ വ്യക്തമാക്കുന്നത്.

കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലെന്നാണ് ഫീനിക്‌സ് ജനിച്ച് കഴിഞ്ഞ ഉടനെ ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്റെ കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ അവന്‍ കരഞ്ഞില്ല. ദേഷ്യമാണ് എനിക്ക് സങ്കടത്തേക്കാളുപരി വന്നത്.

എന്നാല്‍ ഡോക്ടര്‍മാര്‍ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. ഞാന്‍ അവന്‍ മരിച്ചെന്ന് ഉറപ്പിച്ചിരുന്നു. ഡോക്ടര്‍മാരോട് അവരുടെ ശ്രമം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടണമെന്നെനിക്ക് തോന്നി. കുറേ ശ്രമങ്ങള്‍ക്കൊടുവില്‍ ഡോക്ടര്‍ എന്നെ വന്ന് ആശ്വസിപ്പിച്ചു കൊണ്ട് കുഞ്ഞ് പോയെന്നു പറഞ്ഞു. എന്നാൽ ഇതിനിടയില്‍ നഴ്‌സിന്റെ നിലവിളി ശബ്ദം കേട്ടു. അവന്‍ തിരിച്ചു വന്നുവെന്നും എന്റെ ജീവിതത്തിലെ ഏറ്റവും ദുരിതവും വിഷമവും പിടിച്ച പതിമൂന്ന് മിനുറ്റുകളായിരുന്നു അതെന്നും അവർ പറയുന്നു.

അവന്‍ ഒരു പോരാളിയാണെന്ന് അന്ന് അവന്‍ തെളിയിച്ചു. കുഞ്ഞിന് തീരെ സുഖമില്ലാത്തതിനാല്‍ എന്നെ അവനെ കാണാന്‍ പോലും അനുവദിച്ചില്ല. എനിക്ക് സമാധാനമായത് ദിവസങ്ങള്‍ക്ക് ശേഷം അവനെ എന്റെ കൈയ്യില്‍ കിട്ടിയപ്പോഴാണ്. അതിനാലാണ് അവന്റെ ആദ്യ പിറന്നാളിന് മരിച്ച് ജിവിക്കുന്നവരുടെ തീം എടുത്തത്. എനിക്ക് ഇതാണ് ഏറ്റവും അനുയോജ്യമായതെന്ന് തോന്നിയെന്ന് ഈ അമ്മ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button