തിരുവനന്തപുരം: ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ കാലടിയിൽ ബിജെപി ജില്ലാ ട്രഷർ സനോദിന്റെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ ആർക്കും പരിക്കില്ല. ബൈക്കിലെത്തിയ രണ്ട് പേർ ബോംബേറ് നടത്തിയ ശേഷം രക്ഷപ്പെട്ടെന്ന് സനോദ് പോലീസിന് മൊഴി നൽകി. സനോദ് വീട്ടിലുണ്ടായിരുന്നപ്പോഴാണ് ബോംബേറ് നടന്നത്. ഇദ്ദേഹത്തിന്റെ മാതാവ് കിടന്നുറങ്ങിയ മുറിയുടെ ജനൽ ചില്ലുകളാണ് തകർന്നത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
ഫോർട്ട് പോലീസ് കേസെടുത്തു. പ്രദേശത്തെ സിപിഎം നേതാക്കളുടെ വീടിനു നേരെയും ശനിയാഴ്ച രാത്രിയിൽ ബോംബേറ് നടന്നിരുന്നു. ഈ സംഭവത്തിലും പോലീസ് അന്വേഷണം നടത്തുകയാണ്.സിപിഎം-ബിജെപി നേതാക്കളുടെ വീടിന് നേരെ ബോംബേറ് നടന്നതിന്റെ പശ്ചാത്തലത്തിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തി.
ALSO READ ;സംസ്ഥാനത്ത് ചൂട് കൂടുന്നു; പ്രതിരോധ വഴികളുമായി ഇന്‍ഫോ ക്ലിനിക്ക്
Post Your Comments