Latest NewsIndiaNews

ഇന്ത്യ മുഴുവനും താമരയിലേയ്ക്ക് : ആത്മവിശ്വാസത്തോടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ : കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ താമരകള്‍ വിരിയുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അധിഷ്ടിതമായ നയങ്ങളാണ് പാര്‍ട്ടിയെ വിജയത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ബിജെപി വിജയത്തെ തുടര്‍ന്ന് പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ കഴിയുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വികസന സ്വപ്നങ്ങളെ പൂര്‍ത്തീകരിക്കാന്‍ ബിജെപിക്ക് വോട്ട് നല്‍കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നത്.അത് ജനങ്ങള്‍ പാലിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പദ്ധതികളും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സംഘടനാ പ്രവര്‍ത്തനത്തിലുള്ള മികവുമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വിജയത്തിന് കാരണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

യുപിയിലെ ഗോരഖ്പുര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി വിജയം കൈവരിക്കുമെന്ന് യോഗി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button