കൊച്ചി: സംസ്ഥാനത്ത് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള ക്രിമിനല്‍ കേസുകള്‍ക്കായി ഇനി പ്രത്യേക കോടതി. സുപ്രിംകോടതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ക്രിമിനല്‍ കേസുകള്‍ വിചാരണ നടത്താനുള്ള ആദ്യ പ്രത്യേക കോടതി എറണാകുളം ജില്ലാ കോടതി സമുച്ചയത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
Also Read : അബുദാബിയിൽ അമുസ്ലീങ്ങൾക്ക് പ്രത്യേക കോടതി വരുന്നു
എംപിമാരും എംഎല്‍എമാരും പ്രതികളായ 87 കേസുകള്‍ നിലവില്‍ സംസ്ഥാനത്തുണ്ട്. ഈ കേസുകളുടെ വിചാരണ ഇനി കൂടുതല്‍ വേഗത്തിലാവും. 14 ജീവനക്കാരാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഉള്ളത്. കൊച്ചിയിലേത് ഉള്‍പ്പടെ ആകെ 12 പ്രത്യേക കോടതികളാണ് രാജ്യത്ത് സ്ഥാപിക്കുന്നത്.
സംസ്ഥാനത്ത് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ രജിസ്റ്റര്‍ ചെയ്യുന്ന അതീവ ഗുരുതര കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ള കേസുകളുടെ വിചാരണയാണ് പ്രത്യേക കോടതി പരിഗണിക്കുന്നത്. പ്രത്യേക കോടതിക്ക് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പദവി ഉണ്ടാകും.
Post Your Comments