വാട്സ് ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധിയിൽ മാറ്റം. സന്ദേശങ്ങള്‍ ഇരു കൂട്ടര്‍ക്കുമായി ഡിലീറ്റ് ചെയ്യാനുള്ള പരിധി നിലവില്‍ ഏഴ് മിനിറ്റാണ്. ഇത് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റായി ഉയര്‍ത്താനാണ് ശ്രമം.
read also: വാട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നു
വാട്സ് ആപ്പ് കഴിഞ്ഞ നവംബറിലാണ് ഉപയോക്താക്കള്‍ ഏറെ ആഗ്രഹിച്ചിരുന്ന അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്. ഏറെ നാളായി ഉപഭോക്താക്കള്‍ ഉയര്‍ത്തിയതാണ് അബദ്ധത്തില്‍ അയച്ചു പോകുന്ന സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ എന്ന ആവശ്യം. ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഓപ്ഷനിലൂടെ അബദ്ധത്തിലയച്ചു പോകുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, കുറിപ്പ് എന്നിവ കളയാം.
Post Your Comments