ഷില്ലോംഗ്: ; മേഘാലയയിൽ ബിജെപി. കൊൺറാഡ് സാങ്മയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. സാങ്മയ്ക്ക് 34 എംഎൽഎമാരുടെ പിന്തുണ. മറ്റന്നാൾ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും.
കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കിരൺ റിജിജു എന്നിവർക്കൊപ്പം 33 എംഎൽഎമാർ ഗവർണർ ഗംഗാപ്രസാദിനെ കണ്ടിരുന്നു. പ്രാദേശിക പാർട്ടികളെ ഒപ്പംകൂട്ടി ഭരണം പിടിക്കാനുള്ള ബിജെപി നീക്കമാണ് ലക്ഷ്യം കണ്ടത്.
19 സീറ്റ് നേടിയ അന്തരിച്ച പി.എ. സാംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയെ കൂട്ടുപിടിക്കാനായിരുന്നു ബിജെപിയുടെ ആദ്യ നീക്കം. ആറു സീറ്റുള്ള യുഡിപിയുടെയും രണ്ട് സീറ്റുള്ള എച്ച്എസ്പിഡിപിയുടെയും പിന്തുണ നേടിയെടുക്കാനും ശ്രമം നടത്തി. ഈ നീക്കങ്ങളാണ് ഒടുവിൽ ലക്ഷ്യം കണ്ടിരിക്കുന്നത്.
ALSO READ ;മേഘാലയയും കോണ്‍ഗ്രസിനെ കൈവിട്ടതോടെ ചെറുകക്ഷികളെ ഒപ്പം കൂട്ടി ബിജെപി
Post Your Comments