KeralaLatest NewsNewsIndia

കേരളത്തില്‍ വര്‍ഗീയ അക്രമങ്ങള്‍ക്ക് 100% വര്‍ധനവ്- റിപ്പോർട്ട്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ കേരളത്തില്‍ വര്‍ഗീയ അക്രമങ്ങള്‍ക്ക് 100% വര്‍ധനവ്. 2015ല്‍ സംസ്ഥാനത്ത് മൂന്ന് വര്‍ഗീയ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2016ല്‍ ഈ സംഖ്യ ആറായും 2017ല്‍ പന്ത്രണ്ടായും വര്‍ദ്ധിച്ചുവെന്നാണ് റിപ്പോർട്ട്.2015ല്‍ വര്‍ഗീയ അക്രമങ്ങള്‍ മൂലം പരിക്കേറ്റവരുടെ എണ്ണം മൂന്ന് ആയിരുന്നു.

2016ല്‍ ഈ സംഖ്യ പത്ത് ആയി മാറി. 2017ല്‍ അത് ഇരുപത്തിഎട്ടുപേർക്കാണ് പരിക്കേറ്റത്.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വര്‍ഗീയ അക്രമങ്ങള്‍ മൂലം ആരെങ്കിലും മരിച്ച സംഭവം 2017ല്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.ഐ.പി.സി 153-A ഉപയോഗിച്ച്‌ കേസുകള്‍ ചാര്‍ജ് ചെയ്യുന്നത് മൂലമാണ് ഈ വര്‍ധനവ് അനുഭവപ്പെടുന്നതെന്ന് സംസ്ഥാന പോലീസ് ചീഫ് ലോക്നാഥ് ബെഹ്റ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button