അബുദാബി : അബുദാബിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അശ്രദ്ധയോടും തിരക്കുപിടിച്ചുമുള്ള ഡ്രൈവിങ്ങിനിടെയാണ് അബുദാബിയില്‍ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. അബുദാബി മുസഫ പാലത്തിനു മുമ്പായാണ് രാത്രിയില്‍ കൂട്ട വാഹനാപകടം ഉണ്ടായത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് റോഡിലെ ഗതാഗതം നിയന്ത്രിക്കുകയും പരുക്കേറ്റവരെ ഉടനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ഒട്ടും സുരക്ഷിതമല്ലാതെ തിരക്കുപിടിച്ചുള്ള ഡ്രൈവിങ് രീതിയാണ് ഒരാളുടെ മരണത്തിനും അഞ്ചുപേരുടെ പരുക്കിനും ഇടയാക്കിയ കൂട്ടവാഹനാപകടങ്ങള്ക്കു കാരണമായതെന്ന് അബുദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ട്രാഫിക് ആന്‍ഡ് പട്രോള്‍ വകുപ്പ് ആക്സിഡെന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ. മുസല്ലം അല്‍ ജുനൈബി അറിയിച്ചു.
റോഡിലെ സ്പീഡ് ലിമിറ്റ് ഗൗനിക്കാതെ അമിതിവേഗത്തിലുള്ള സഞ്ചാരം, റോഡിലെ സാഹചര്യങ്ങളും സ്ഥിതിഗതികളും മനസിലാക്കാതെയുള്ള ഡ്രൈവിങ്, മുന്‍പിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതെ തൊട്ടുരുമ്മിയുള്ള ഡ്രൈവിങ് എന്നിവയാണ് കൂട്ട വാഹനാപകടങ്ങള്ക്കിടയാക്കിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. റോഡില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഏതു സാഹചര്യത്തിലും മുന്‍പിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പു നല്കി

Post Your Comments