ന്യൂഡല്‍ഹി: “യുഗപ്പിറവിയെന്ന്” പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ത്രിപുരയിലെ ഭയത്തിനെ സമാധാനവും അഹിംസയും കീഴ്പ്പെടുത്തിയിരിക്കയാണ്. ചരിത്രപരവും തത്വശാസ്ത്രപരവുമായ വിജയമാണ് ത്രിപുരയില്‍ ബിജെപി നേടിയത്. സംസ്ഥാനത്തെ അക്രമശക്തികള്‍ക്കും ഭീഷണികള്‍ക്കും മേല്‍ ജനാധിപത്യത്തിന്റെ വിജയമാണിതെന്നും സംസ്ഥാന അര്‍ഹിക്കുന്നതരത്തിലുള്ള മഹത്തായ ഭരണം കാഴ്ച വെക്കുമെന്നും” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
ALSO READ ;പണക്കൊഴുപ്പിന്റെയും മസില്‍പവറിന്റെയും വിജയം- സീതാറാം യെച്ചൂരി
”വികസന അജണ്ടയും പാര്‍ട്ടിയുടെ സംഘടനാ ശക്തിയും കൊണ്ടാണ് പൂജ്യത്തില്‍ നിന്നു സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തിയത്. ത്രിപുര, മേഘാലയ,നാഗാലന്‍ഡ് എന്നിവിടങ്ങളില്‍ ബിജെപിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരുടെ മുന്നിലും തല കുനിക്കുകയാണ്. മികച്ച ഭരണത്തേയും കിഴക്കിനെ നോക്കി പ്രവര്‍ത്തിക്കൂ എന്ന നയത്തേയും അംഗീകരിച്ച എല്ലാ ജനങ്ങള്‍ക്കും,ഒപ്പം ബിജെപിക്കൊപ്പം നിന്ന സഖ്യകക്ഷികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും ജനങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.
The historic victory in Tripura is as much an ideological one. It’s a win for democracy over brute force and intimidation. Today peace and non-violence has prevailed over fear. We will provide Tripura the good government that the state deserves, tweets PM Narendra Modi (file pic) pic.twitter.com/GjrhemS0E5
— ANI (@ANI) March 3, 2018
Post Your Comments