തിരുവനന്തപുരം: സിനിമ പോസ്റ്ററുകളില്‍ പുതിയ നിബന്ധനകളുമായി വനിത കമ്മീഷന്‍ രംഗത്ത്. പോസ്റ്ററുകളില്‍ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കാറ്റഗറി നിര്‍ബന്ധമായും അച്ചടിക്കണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ നിര്‍ദേശിച്ചു.
പോസ്റ്ററുകളില്‍ കാറ്റഗറി വ്യക്തമാക്കാത്തതിനാല്‍ കുട്ടികളുമായി സിനിമ കാണുന്നവര്‍ക്ക് മനോ വിഷമം ഉണ്ടാകുന്ന രംഗങ്ങള്‍ കാണേണ്ടി വരുന്നുവെന്ന സാഹചര്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ബോര്‍ഡുകള്‍, മാധ്യമ പരസ്യങ്ങള്‍ എന്നിവയിലും കാറ്റഗറി അച്ചടിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നിര്‍ദേശിച്ചു.
also read : മൊബൈല്‍ ഉപയോഗത്തിന് പ്രായ പരിധി വേണമെന്ന് വനിതാ കമ്മീഷന്‍
പത്തനംതിട്ട സ്വദേശി വിപി സന്തോഷ് നല്‍കിയ പരാതിയിലാണ് നിര്‍ദേശം.
Post Your Comments