
കുട്ടികളുള്ള വീടുകളിൽ ‘സ്ലൈം’ എന്നറിയപ്പെടുന്ന കളിപ്പാട്ടം ഉപയോഗിക്കരുതെന്ന് ഹെൽത്ത് ആൻഡ് സേഫ്റ്റി ഡിപ്പാർട്മെന്റിൽ നിന്നും മുന്നറിയിപ്പ്. കുട്ടികളുടെ ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമായ കെമിക്കലുകൾ ഇതിലടങ്ങിയിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
Read Also: സ്ഥിരമായി ഒരു ട്രെയിനിനെ മാത്രം പിന്തുടരുന്ന നായ ; കൗതുകമുണര്‍ത്തുന്ന വീഡിയോ കാണാം
മൂന്ന് തരത്തിലുള്ള ‘സ്ലൈമു’കൾ ആണ് ഇപ്പോൾ വിപണിയിൽ ഉള്ളത്. പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ‘സ്ലൈം’ സുരക്ഷിതമാണ്. ബേബി പൗഡറും, പശയും, വെള്ളവും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിൽ കുറഞ്ഞ അളവിലാണ് കെമിക്കലുകൾ അടങ്ങിയിരിക്കുന്നത്. എന്നാൽ ബോറിക് ആസിഡ്, ഡിറ്റർജെന്റ്, പശ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നവ ആരോഗ്യത്തിന് ഹാനികരമാണെന്നും അധികൃതർ അറിയിച്ചു.
Post Your Comments