ഇന്ത്യയിലെ കളിപ്പാട്ട വിപണി കൈയ്യടക്കാനൊരുങ്ങി റിലയൻസ്. ഇതിന്റെ ഭാഗമായി കളിപ്പാട്ട നിർമ്മാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്നോയും റിലയൻസ് ഇൻഡസ്ട്രീസും കൈകോർത്തു. പ്ലാസ്റ്റിക് ലെഗ്നോ എസ്പിഎ കളിപ്പാട്ട നിർമ്മാണ ബിസിനസിലെ 40 ശതമാനം ഓഹരികളാണ് റിലയൻസ് ബ്രാൻഡ്സ് ലിമിറ്റഡ് സ്വന്തമാക്കുന്നത്.
2009 ൽ ഇന്ത്യയിൽ ബിസിനസ് പ്രവർത്തനങ്ങൾ ആരംഭിച്ച കമ്പനിയാണ് പ്ലാസ്റ്റിക് ലെഗ്നോ. യൂറോപ്പിൽ 25 വർഷത്തിലേറെ കളിപ്പാട്ട നിർമ്മാണ പരിചയമുള്ള സുനിനോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്ലാസ്റ്റിക് ലെഗ്നോ. കൂടാതെ, ബ്രിട്ടീഷ് ടോയ് റീട്ടെയിലറും ഹോംഗ്രൗൺ ടോയ് ബ്രാൻഡുമായ ഹാംലിസുമായി റിയലന്‍സ് ശക്തമായ ബന്ധമാണ് സൂക്ഷിക്കുന്നത്. ആഗോള കളിപ്പാട്ട റീട്ടെയിൽ വ്യവസായത്തിലേക്ക് ഇന്ത്യയുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താൻ ഇതിലൂടെ സാധിക്കും എന്നാണ് റിലയൻസിന്റെ പ്രതീക്ഷ.
Also Read: മുഖക്കുരു അകറ്റാൻ ചില മാർഗ്ഗങ്ങൾ ഇതാ..
Post Your Comments