തിരുവനന്തപുരം: കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഴയ കളിപ്പാട്ടങ്ങൾ നവീകരിച്ചു പുതിയ കളിപ്പാട്ടങ്ങൾ ആക്കി പുനരുപയോഗ സാധ്യമാക്കുന്നതിനും സ്വച്ഛ് ഭാരത് മിഷൻ ടോയ്ക്കത്തോൺ മത്സരം സംഘടിപ്പിക്കുന്നു. പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, ഉപയോഗശൂന്യമായ വസ്തുക്കളെ പ്രയോജനപ്പെടുത്തി പ്രാദേശികമായി തന്നെ പുതിയ ഉൽപ്പന്നങ്ങളാക്കി മാറ്റുക, പുനരുപയോഗം വഴി മാലിന്യോത്പാദനത്തിന്റെ അളവ് കുറയ്ക്കുക, സർക്കുലാർ – ഇക്കോണമി ആശയം പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടോയ്ക്കത്തോൺ സംഘടിപ്പിക്കുന്നത്.
Read Also: ധീരജവാന്മാരുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ innovativeindia.mygov.in എന്ന പോർട്ടൽ വഴി നവംബർ 11 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. വ്യക്തികൾക്കും സംഘമായും രണ്ട് വിഭാഗങ്ങളിലായി മത്സരത്തിൽ പങ്കെടുക്കാം. മത്സരം സംബന്ധിച്ച വിശദാംശങ്ങൾ ശുചിത്വ മിഷൻ ഫേസ് ബുക്ക് പേജിൽ ലഭ്യമാണ്. കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം ഡിസംബറിൽ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വിജയികൾക്ക് പുരസ്‌കാരങ്ങൾ നൽകും.
Post Your Comments