Latest NewsKeralaNews

ദര്‍ശനത്തിനെത്തിയ മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയെ ഗുരുവായൂര്‍ ക്ഷേത്രം അധികൃതര്‍ തടഞ്ഞതായി പരാതി

 

ഗുരുവായൂര്‍: ക്ഷേത്രോത്സവത്തിനെത്തിയ മുന്‍ മന്ത്രി ജയലക്ഷ്മിയെ ക്ഷേത്രം അധികൃതര്‍ തടഞ്ഞതായി പരാതി. കുട്ടിയുടെ ചോറൂണിന് എത്തിയതായിരുന്നു ജയലക്ഷമി. ചോറൂണിനു ശേഷം നാലമ്പലത്തില്‍  കടക്കുന്നതിനായി ക്ഷേത്ര ഗോപൂരത്തിലെത്തിയ ജയലക്ഷ്മി അധികൃതരോട് ദര്‍ശനം നടത്തുന്നതിനായി ആവശ്യപ്പെട്ടു. എന്നാല്‍ വിഐപികളെ ദര്‍ശനത്തിനു അനുവദിക്കുന്ന വഴിയിലൂടെ കടത്തിവിടാന്‍ അധികൃതര്‍ തയാറായില്ല. ഇതോടെ ഇവര്‍ ദര്‍ശനം നടത്താതെ മടങ്ങി. ദേവസ്വം മന്ത്രിക്കു പരാതി നല്‍കുമെന്ന് അറിയിച്ചു.

എന്നാല്‍ ക്ഷേത്രോത്സവത്തിന്റെ മേളം നടക്കുന്ന സമയമായതിനാല്‍ മുന്നില്‍കൂടി കടത്തിവിടാനാവില്ലെന്നും, പിന്നീട് കടത്തിവിടാമെന്ന് പറഞ്ഞുമെന്നുമാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button