Latest NewsKeralaNews

കൊല്ലപ്പെട്ട മുസ്‌ലിംലീഗ് പ്രവർത്തകന്റെ വീട്ടില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി

മണ്ണാര്‍ക്കാട്•മണ്ണാർക്കാട്ട് കൊല്ലപ്പെട്ട മുസ്‌ലിംലീഗ് പ്രവർത്തകൻ സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. അട്ടപാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങവേയായിരുന്നു സന്ദര്‍ശനം.

സഫീറിന്റെ കുന്തിപ്പുഴയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സംഭവത്തിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നു സഫീറിന്റെ പിതാവ് സിറാജുദ്ദീൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പത്തുമിനിറ്റ് ചെലവഴിച്ച ശേഷം മുഖ്യമന്ത്രി മടങ്ങി.

ഷൊര്‍ണൂര്‍ എംഎൽഎ പി.കെ.ശശി, സിപിഎം ജില്ലാസെക്രട്ടറി സി.കെ. രാജേന്ദ്രൻ, മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീൻ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button