Latest NewsNewsInternational

ടിക്കറ്റ് എടുക്കാതെ മൃഗശാലയില്‍ കയറിയയാളെ കടുവ കടിച്ചുകൊന്നു

ലണ്ടന്‍: ടിക്കറ്റ് എടുക്കാതെ മൃഗശാലയില്‍ അതിക്രമിച്ചു കയറിയ യുവാവിനെ കടുവ കടിച്ചു കൊന്നു. ഭാര്യയും മക്കളും നോക്കി നില്‍ക്കെയാണ് യുവാവിനെ കടുവ ആക്രമിച്ചത്. 15 പൗണ്ട് കൊടുത്ത് ടിക്കറ്റ് എടുക്കാന്‍ കഴിയാതെ മൃഗശാലയുടെ വേലി ചാടിക്കടന്നതാണ് യുവാവിന് വിനയായത്.

ഹുബെയ് പ്രവിശ്യയിലുള്ള സാംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. സാംഗിനെ കടുവ കടിച്ചു കീറുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.

സാംഗിനെ നിലത്തുകൂടി കടുവ വലിച്ചിഴയ്ക്കുകയായിരുന്നു. ഈ സമയം മറ്റ് കടുവകളും അടുത്തെത്തി. തുടര്‍ന്ന്‌ സാംഗ് തിരികെ കാലുകള്‍ ഉപയോഗിച്ച് എതിര്‍ത്തെങ്കിലും കഴുത്തിന് പിന്നില്‍ കടിച്ച് കടുവ കൊലപ്പെടുത്തുകയായിരുന്നു.

also read: കടുവകൾക്ക് മുന്നിൽ അകപ്പെട്ട യുവാക്കൾക്ക് പിന്നീട് സംഭവിച്ചതിങ്ങനെ

സാംഗും സുഹൃത്തുമാണ് ടിക്കറ്റ് എടുക്കാതെ മൃഗശാലയുടെ വേലി ചാടിക്കടന്നത്. അതേസമയം ഭാര്യയ്ക്കും മക്കള്‍ക്കും ഇയാള്‍ ടിക്കറ്റ് എടുത്ത് കൊടുത്ത ശേഷമായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button