KeralaLatest NewsNews

ഉഴവൂര്‍ പഞ്ചായത്തില്‍ വൈസ്പ്രസിഡന്റായി മാണി സപ്പോര്‍ട്ടോടെ ബിജെപി അംഗം തിരഞ്ഞെടുക്കപ്പെട്ടു

കുറവിലങ്ങാട്: ത്രികോണ മത്സരത്തില്‍ കേരള കോണ്‍ഗ്രസ്(എം) പിന്തുണയോടെ ബിജെപി അംഗം ഉഴവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസിലെ നാല് അംഗങ്ങളുടെ പിന്തുണയോടെ പത്താം വാര്‍ഡ് അംഗം ബിജെപിയിലെ വിടി സുരേഷാണ് വൈസ്പ്രസിഡന്റായത്‌. കോട്ടയം ജില്ല പഞ്ചായത്തില്‍ സിപിഎം പിന്തുണ സ്വീകരിച്ചതിന് പിന്നാലെയാണ് കേരള കോണ്‍ഡഗ്രസ്(എം) ബിജെപിക്ക് പിന്തുണ നല്‍കിയത്.

also read: മാണിയെ സ്വീകരിക്കണമെങ്കില്‍ പുതിയ നിബന്ധനകളുമായി സിപിഎം

13 അംഗ പഞ്ചായത്തില്‍ സുരേഷ് ഉള്‍പ്പെടെ രണ്ട് അംഗങ്ങളാണ് ബിജെപപിക്ക് ഉള്ളത്. എല്‍ഡിഎഫിനും കേരള കോണ്‍ഗ്രസിനും നാല് വീതവും കോണ്‍ഗ്രസിന് സ്വതന്ത്രന്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങളുമാണുള്ളത്. നേരത്തെയും ഉഴവൂര്‍ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ധാരണ ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button