Latest NewsNewsIndia

കേരളത്തിലെ വന്‍കിട ജ്വല്ലറികളെ ലക്ഷ്യമിട്ട് കേന്ദ്രം : നാല് വമ്പന്‍ ജ്വല്ലറികള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം : കേരളത്തിലെ വന്‍കിട ജ്വല്ലറികളെ ലക്ഷ്യമിട്ട് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍. തൃശൂര്‍ ആസ്ഥാനമായുള്ള കല്യാണ്‍, ജോയ് ആലൂക്കാസ്, ബോബി ചെമ്മണ്ണൂര്‍ ജൂവലറികളുടേയും കോഴിക്കോട് ആസ്ഥാനമായുള്ള മലബാര്‍ ജൂവലറിയുടേയും ബാങ്ക് ഇടപാടുകളിലും അവര്‍ സമര്‍പ്പിച്ച രേഖകളിലുമാണ് ആദ്യ ഘട്ടമെന്ന നിലയില്‍ സൂക്ഷ്മ പരിശോധന നടത്തിയിട്ടുള്ളത്. കേരളത്തില്‍ നിന്ന് ലോണെടുത്ത് വിദേശങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ജുവലറികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഇടപാടുകളും മറ്റും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ബാങ്കിങ് ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിച്ചുവരുന്നതായാണ് വിവരം. ഈ സ്ഥാപനങ്ങളുടെ ബാങ്കിങ് ഇടപാടുകളില്‍ കൃത്രിമത്വം ഉണ്ടോ എന്ന പരിശോധനയാണ് ആദ്യഘട്ടത്തില്‍ തുടങ്ങിയിട്ടുള്ളത്.

ആസ്തിയുമായി യാതൊരുവിധത്തിലും പൊരുത്തപ്പെടാത്ത വിധം കൃത്രിമമായി പെരുപ്പിച്ചുണ്ടാക്കിയ ലാഭ-നഷ്ട കണക്കും (Profit and Loss Account) ബാലന്‍സ് ഷീറ്റും (Balance Sheet) പൊതുമേഖല-ന്യു ജെനറേഷന്‍ ബാങ്കുകള്‍ക്ക് സമര്‍പ്പിച്ച് ഏതെങ്കിലും സ്ഥാപനം വായ്പയെടുത്തോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. മറ്റു വന്‍കിട ജുവലറികള്‍ ഉള്‍പ്പെടെയുള്ളവയുടെ ഇടപാടുകളും വരുംദിവസങ്ങളില്‍ തന്നെ പ്രാഥമിക പരിശോധകള്‍ക്ക് വിധേയമാക്കും.

നീരവ് മോദിയുടെ ജൂവലറിയിലും അനുബന്ധ വജ്ര വ്യാപാര ശൃംഖലയില്‍ പെട്ട ഗീതാഞ്ജലി അടക്കമുള്ള സ്ഥാപനങ്ങളിലെയും സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ബാങ്കിങ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിവീണ സാഹചര്യത്തിലാണ് കേരളത്തിലും ഇത്തരത്തില്‍ ജുവലറികളുടെ ബാങ്ക് വായ്പാ ഇടപാടുകളില്‍ വിവര ശേഖരണവും പരിശോധനയും തുടങ്ങിയിട്ടുള്ളത്. കേരളത്തിലെ ചില പ്രമുഖ ജൂവലറികള്‍ക്ക് ബാങ്കുകളിലെ തന്നെ ചില ഉന്നതരുടെ ഇടപെടല്‍ മൂലം വഴിവിട്ട ധന സഹായങ്ങള്‍ കൊടുത്തതായും വിവരമുണ്ട്. ഇത്തരത്തില്‍ ഇടപാടു നടന്ന പൊതുമേഖല- ന്യു ജനറേഷന്‍ ബാങ്കുകള്‍ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണവും നടക്കുന്നുണ്ട്.

മാത്രമല്ല, കൃത്രിമമായി പെരുപ്പിച്ചുണ്ടാക്കിയ ലാഭ-നഷ്ട കണക്കും (Profit and Loss Account) ബാലന്‍സ് ഷീറ്റും (Balance Sheet) കാണിച്ചുകൊണ്ട് ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് കോടികളുടെ വായ്പ്പകള്‍ സംഘടിപ്പിച്ച ചില ജൂവലറികള്‍ക്ക് ഇപ്പോള്‍ വായ്പയിന്മേലുള്ള തിരിച്ചടവുകള്‍ അസാധ്യമായിരിക്കുകയാണെന്നാണ് വിവരം. ഇത്തരത്തില്‍ തിരിച്ചടവുകള്‍ വൈകുന്നതും അനന്തമായി നീളുന്നതുമാണ് കേരളത്തിലെ സ്ഥാപനങ്ങളുടെയെല്ലാം സാമ്പത്തിക സ്ഥിതി പരിശോധിക്കുന്ന നിലയില്‍ ധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തിലേക്ക് വഴിവച്ചത്.

സ്ഥാപനങ്ങളുടെ സാമ്രാജ്യ വിപുലീകരണത്തിന്റെ ഭാഗമായി സ്വദേശത്തും വിദേശത്തും ശാഖകള്‍ തുടങ്ങുകയാണ് ജൂവലറികളുടെ തന്ത്രങ്ങള്‍. ഇതിന്റെ ഭാഗമായാണ് ആസ്തിയുമായി യാതൊരുവിധത്തിലും പൊരുത്തപ്പെടാത്ത കൃത്രിമമായി പെരുപ്പിച്ചുണ്ടാക്കിയ ലാഭ-നഷ്ട കണക്കും (Profit and Loss Account) ബാലന്‍സ് ഷീറ്റും (Balance Sheet) ബാങ്കുകള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് കോടികളുടെ വായ്പകള്‍ സംഘടിപ്പിച്ചതും ഫ്രാഞ്ചൈസി ശൃംഖലകള്‍ വിപുലീകരിച്ചതും. ചില ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയിന്മേല്‍ ഈ ജൂവലറികള്‍ക്ക് വായ്പകള്‍ തരപ്പെടുത്തി കൊടുത്തത് പ്രമുഖ പൊതുമേഖല- ന്യു ജെനറേഷന്‍ ബാങ്കുകളാണെന്നാണ് വിവരം.

ബില്യന്‍ ഡോളര്‍ ക്ലബ്ബ് അംഗത്വവും ബി.ഐ.എസ്. മുദ്രയും കേരളത്തിലെ സ്വര്‍ണ്ണമുതലാളിമാര്‍ക്ക് ഒരു പണത്തൂക്കം പോലും മേന്മ കൂട്ടിയില്ല. മാത്രമല്ല, കേരളത്തിലെ ചില ജുവലറികളുടെ ഗുണമേന്മയില്ലാത്ത സ്വര്‍ണം സ്വദേശത്തും വിദേശത്തും പിടികൂടിയതും ചര്‍ച്ചയായിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button