ന്യൂഡല്‍ഹി: ചിദംബരത്തിലേക്കായിരിക്കും ഇനി അഴിമതിയുടെ കണ്ണുകള്‍ നീളുന്നതെന്ന് വ്യക്തമാക്കി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. ഐഎന്‍എക്‌സ് മീഡിയ തട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റിനെ തുടര്‍ന്നാണ് അദ്ദേഹം പ്രതികരിച്ചത്. കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് പ്രതീക്ഷിച്ചതാണെന്നും കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരാനുണ്ടെന്നും സ്വാമി പറഞ്ഞു.
Also Read : ശ്രീദേവിയുടേത് കൊലപാതകമെന്ന് സുബ്രമണ്യന്‍ സ്വാമി; സ്വാമിയുടെ സംശയങ്ങള്‍ ഇങ്ങനെ
2007ല്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങള്‍ മറികടന്നെന്നാണ് കാര്‍ത്തിക്കെതിരായ ആരോപണം. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് കാര്‍ത്തിക്കെതിരായ ആരോപണം ഉയര്‍ന്നത്. യൂറോപ്പില്‍ നിന്നും ചെന്നൈ വിമാനത്താവളത്തില്‍ തിരിച്ചെത്തിയ കാര്‍ത്തിയെ ഇന്ന് രാവിലെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കാര്‍ത്തി ചിദംബരം ഐഎന്‍എക്‌സില്‍ നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. കേസിന്റെ അന്വേഷണത്തിനിടെ നിരവധി വ്യാജ മൊഴികളാണ് കാര്‍ത്തി നല്‍കിയത്. അതിനാല്‍ കാര്‍ത്തിയുടെ അറസ്റ്റ് അല്ലാതെ മറ്റു വഴികള്‍ സിബിഐ സംഘത്തിന് മുന്നില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments