Latest NewsNewsInternational

കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ചത് നൂറോളം കുരുന്നുകള്‍; ശവക്കോട്ടയായി മാറി സിറിയ

 

സിറിയ : ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയ ഇന്ന് കുരുന്നുകളുടെ ശവക്കോട്ടയായി മാറുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പൊലിഞ്ഞത് നൂറോളം കുരുന്നുകളുടെ ജീവനാണ്. ലോകരാജ്യങ്ങൾ കടുത്ത വേദനയോടെയാണ് ഇന്ന് സിറിയയെ നോക്കിക്കാണുന്നത്. യുദ്ധത്തിനിടയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കരളലിയിക്കുന്നവയാണ്.

വിമതരുടെ ശക്തിദുര്‍ഗമായ കിഴക്കന്‍ ഗൗട്ട മേഖലയില്‍ റോക്കറ്റാക്രമണവും ഷെല്‍വര്‍ഷവും ശക്തമാക്കിയതോടെയാണ് സിറിയ വീണ്ടും യുദ്ധ്ത്തിന്റെ തീവ്രതയിലേക്ക് കടന്നത്. അതേ സമയം വലിയ നാശം സൃഷ്ടിക്കുന്ന ബാരല്‍ ബോംബുകള്‍ എന്നറിയപ്പെടുന്ന രണ്ടു ബോംബുകളും ഈ മേഖലയില്‍ വര്‍ഷിച്ചെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ ഒബ്സര്‍വേറ്ററി അറിയിച്ചിട്ടുണ്ട്. ഇതോടെ മരണ സംഘ്യ വളരെ അധികം വര്‍ധിക്കുമെന്നാണ് സൂചന.

ഫെബ്രുവരി 25നു നടന്ന സംഭവത്തിന്റേതെന്നു കരുതുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളും മുതിര്‍ന്നവരും ശ്വാസം കിട്ടാതെ നിലവിളിക്കുന്നതും പലര്‍ക്കും ഓക്സിജന്‍ ലഭ്യമാക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.കിഴക്കന്‍ ഗൂട്ടയില്‍ത്തന്നെ 2013ല്‍ സിറിയ നടത്തിയ രാസായുധ പ്രയോഗത്തില്‍ നേരത്തേ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യാന്തര സമ്മര്‍ദ്ദത്തെത്തുര്‍ന്ന് അന്ന് രാസായുധ നിര്‍വ്യാപന കരാറില്‍ സിറിയയും ഒപ്പിട്ടു. ഇതിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്നാണു പരിശോധിക്കും. അത് കണ്ടത്തിയാല്‍ സിറിയക്കെതിരെ കൂടുതല്‍ രാജ്യങ്ങളും രംഗത്ത് വരികയും ചെയ്യും.

also read: വാഹനമോടിക്കുമ്പോൾ മൊബൈലില്‍ കൈവച്ചാല്‍ പിഴ; നിയമം തിങ്കളാഴ്ച മുതല്‍ നടപ്പിലാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button