ഗാലക്സി എസ് 9, എസ് 9 പ്ലസ് എന്നീ ഫോണുകൾ ഈയിടയ്ക്കാണ് സാംസങ് അവതരിപ്പിച്ചത്. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സാംസങ് തങ്ങളുടെ പുതിയ ഫോണുകൾ ഇറക്കിയിരിക്കുന്നത്. ഐറിസ് സ്കാനർ, ഫിംഗർപ്രിന്റ് സ്കാനർ, ഫേസ് ഡിറ്റക്‌ഷൻ തുടങ്ങിയവയുടെ സുരക്ഷാമികവാണ് ഫോണിന് കരുത്ത് പകരുന്നത്.
ഡ്യുവൽ ക്യാമറയുള്ള ആദ്യത്തെ എസ് സീരീസ് ഫോൺ ആണ് സാംസങ് എസ്9. നോട്ട് 8ലെപ്പോലെ രണ്ട് 12 മെഗാപിക്സൽ ക്യാമറകളാണ് എസ് 9 പ്ലസിലുള്ളത്. എആർ ഇമോജികളും ഫോണിന്റെ പ്രത്യേകതകളാണ്. നമ്മുടെ മുഖത്തിന്റെ കാർട്ടൂൺ പതിപ്പുകൾ ഇതുപയോഗിച്ചു സൃഷ്ടിക്കാവുന്നതാണ്. ഇത് എസ്എംഎസ് വഴിയും, വാട്‌സ്ആപ്പ് പോലുള്ള ആപ്പുകള്‍ വഴിയും മറ്റുള്ളവര്‍ക്ക് അയക്കാന്‍ സാധിക്കും.
5.8 ഇഞ്ച് സ്ക്രീൻ വലുപ്പം, 18:9 സ്ക്രീൻ അനുപാതത്തിലുള്ള സ്ക്രീൻ, 4 ജിബി റാം ഉള്ള എസ്9ൽ 64 ജിബി ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് 8.0 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റം, 3500 മില്ലി ആംപിയർ ബാറ്ററി എന്നിവയാണ് ഗാലക്‌സി എസ് 9ന്റെ പ്രത്യേകതകൾ. ഗാലക്സി എസ് 9 പ്ലസിൽ സ്ക്രീൻ വലുപ്പം 6.2 ഇഞ്ചാണ്. 6 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, 3500 മില്ലി ആംപിയർ ബാറ്ററി എന്നിവയാണ് സവിശേഷതകൾ. വിലവിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാംസങ് ഇന്ത്യ വെബ്സൈറ്റിൽ ഫോൺ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
Post Your Comments