ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ജോര്‍ദാനിലെ അബ്ദുള്ള രാജാവ് രണ്ടാമന്‍ ഇന്ത്യയിലെത്തി. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന് രാജ്യതലസ്ഥാനത്ത് മോദി നല്‍കിയത് ഉജ്ജ്വലസ്വീകരണവും. രാത്രിയോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അബ്ദുള്ള രാജാവിനെ ആലിംഗനം ചെയ്താണ് മോദി സ്വീകരിച്ചത്. കര്‍ണാടകയില്‍ പ്രചരണപരിപാടികള്‍ക്കായി പോയ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ശേഷം ജോര്‍ദാന്‍ രാജാവിനായി കാത്തിരിക്കുകയായിരുന്നു.
Also Read : ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് : ഉജ്ജ്വല വിജയവുമായി ബിജെപി
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോക്കോള്‍ മറികടന്നാണ് രാജാവിനെ സ്വീകരിച്ചത്. രണ്ടാഴ്ച്ച മുന്‍പ് ജോര്‍ദാനിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമായിരുന്നു അവിടെ ലഭിച്ചത്. മോദിയുടെ സന്ദര്‍ശനത്തോടെ മെച്ചപ്പെട്ട ഇന്ത്യ-ജോര്‍ദാന്‍ ബന്ധം കൂടുതല്‍ ദൃഡമാക്കുക എന്നതാണ് അബ്ദുള്ള രാജാവിന്റെ ഉദ്ദേശം അബ്ദുള്ള രാജാവിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഔദ്യോഗികവിരുന്നൊരുക്കും. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരെയും അദ്ദേഹം കാണും.
വ്യാപര രംഗത്ത് സഹകരണം ശക്തിപ്പെടുത്താനുള്ള നിര്‍ണായക കരാറുകളില്‍ നാളെ ഇരുരാജ്യങ്ങളും ഒപ്പിടാനും സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന അഭ്യൂഹങ്ങള്‍.
Post Your Comments