ഭോപ്പാൽ: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസ്സ് വിജയിച്ചു. കോണ്‍ഗ്രസ് എംഎൽഎമാരായ മഹേന്ദ്ര സിംഗ് കലുകേദ, റാം സിംഗ് യാദവ് എന്നിവരുടെ മരണത്തെ തുടർന്ന് മംഗൗളി, കോലാറസ് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ജയിച്ചത്. ഗൗളിയിൽ കോണ്‍ഗ്രസ് സ്ഥാനാർഥി ബ്രിജേന്ദ്ര സിംഗ് യാദവ് 2,107 വോട്ടുകൾക്ക് ബിജെപിയുടെ ഭായി സാഹബ് യാദവിനെ പരാജയപ്പെടുത്തിയപ്പോൾ കോലാറസിൽ മഹേന്ദ്ര സിംഗ് യാദവ് ബിജെപിയുടെ ദേവേന്ദ്ര ജയ്നിനെ പരാജയപ്പെടുത്തി.
കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ടതായിരുന്ന ഈ രണ്ടു മണ്ഡലങ്ങൾ. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ ബിജെപിയുടെ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയപ്പോൾ ജ്യോതിരാദിത്യ സിന്ധ്യയാണ് കോണ്‍ഗ്രസിനെ നയിച്ചത്.
ALSO READ ; ഒഡീഷ ഉപതിരഞ്ഞെടുപ്പില്‍ ബിജെഡിക്ക് ജയം ; കോണ്‍ഗ്രസ്സിനു തിരിച്ചടി
Post Your Comments