ക്വറ്റ: പോലീസ് വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപെട്ടു. ബലൂചിസ്ഥാനിലെ ക്വറ്റയിൽ ഇന്ന് രാവിലെ ഡിഎസ്പി ഹമീദുള്ള ദാസ്തിയുടെ വാഹനത്തിനുനേരെ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ രണ്ട് പോലീസുകാരാണ് കൊല്ലപ്പെട്ടത്.
ഹമീദുള്ള സുരക്ഷിതനാണ്. മുഹമ്മദ് തെയറും ആയുബ് ഷായുമാണ് കൊല്ലപ്പെട്ടതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. സമാനരീതിയിൽ ക്വറ്റയിൽ ഈ മാസം 14ന് സുരക്ഷാ സേനയുടെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നാല് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
ALSO READ ;സംശയാസ്പദമായ രീതിയില്‍ കണ്ട കത്ത് പൊട്ടിച്ചു : 11 സൈനികര്‍ ആശുപത്രിയില്‍
Post Your Comments